പ്രവാസികളുടെ ഭാര്യമാർ , ഇവരെ കുറിച്ച് അധികമാരും പറയാത്ത ഒരു കുറിപ്പ് ചർച്ചയാകുന്നു

0
3565

അവിഹിത കഥകളിലും ഒളിച്ചോട്ട കഥകളിലും മാത്രം നിറഞ്ഞു നിൽക്കാൻ വിധിക്ക പെട്ട ഒരു സമൂഹം അവരെ കുറിച്ച് അധികമാരും പറയാത്ത ചില കാര്യങ്ങൾ ,,ഭർത്താവ് വീട് വിട്ട് ഇറങ്ങുമ്പോൾ ഒരു നേരം എന്റെ ദുഃഖങ്ങൾ കാണാൻ എന്റെ പ്രിയതമൻ ഇനി എന്നാണ് എന്റെ അരികിൽ അണയുക എന്ന ചിന്തയായിരിക്കും ആ തേങ്ങി കരച്ചിൽ ,പോയിക്കഴിഞ്ഞാൽ ഒരു ദിവസം വിളിച്ചില്ലെങ്കിൽ ടെന്ഷനടിച്ചു നടക്കുന്ന അവസ്ഥ വിളിച്ചാൽ തന്നെ ശബ്ദമൊന്ന് ഇടറിയാൽ എന്താ ഏട്ടാ എന്താ വല്ലാതെ എന്ന് ചോദിച്ചു വിങ്ങി പൊട്ടുന്നവർ ,,,

രണ്ടോ മൂന്നോ മാസം ജീവിതം ആസ്വദിക്കുന്നവർ ,ഭർത്താവിന്റെ അച്ഛനെയും അമ്മയെയും ഒരു കുറവും വരുത്താതെ പൊന്നു പോലെ നോക്കും അവർക്ക് ഹോസ്പിറ്റൽ പോണം കറന്റ് ബിൽ അടക്കണം വീട്ടിലേക്ക് ആവശ്യമായ സാദനങ്ങൾ വാങ്ങണം.കുട്ടികളെ സ്കൂളിൽ വിടണം വീട്ടിലെ ജോലികൾക്ക് ഇടയിലും ആയിരം കണ്ണുമായി മക്കളെ നോക്കണം അതിനിടയിൽ ഫോൺ ബെല്ലടിക്കുന്നത് കേൾക്കാതെ പോയാൽ അതിന് ചീത്ത വിളി കേൾക്കണം ,,,

പുറത്തോട്ട് ഇറങ്ങാൻ വേണ്ടി രണ്ടിൽ കൂടുതൽ തവണ ഒരു ഓട്ടോ കാരനെ വിളിച്ചാൽ മതി ചായ കടയുടെ തിണ്ണയിൽ പിന്നെ അവരാവും പിന്നെ ചർച്ച വിഷയം .പുറത്തിറങ്ങിയാൽ ഭർത്താവ് അടുത്തില്ലാത്ത കുറവ് പരിഹരിക്കാൻ നോക്കുന്ന കാമ കണ്ണുകൾ പിന്തുടരുന്ന അവസ്ഥ,ഭർത്താവ് അടുത്തില്ലെങ്കിൽ അവർക്ക് പുറത്തിറങ്ങണ്ടേ അവരുടെ വീട്ടുകാര്യങ്ങൾ അവർ തന്നെ ചേലേണ്ട സ്ഥലങ്ങളിൽ അവർതന്നെ പോവണ്ടേ അവരുടെ ചലനങ്ങൾ നോക്കി നടക്കാൻ മാത്രാമുള്ള ഒരു പണിയും ഇല്ലാത്ത കുറേ സാധനങ്ങൾ ഉണ്ട് എല്ലാ നാട്ടിലും അവരൊക്കെ തിരിച്ചറിയാതെ പോവുന്ന ഒരു കാര്യം ഉണ്ട് പ്രവാസിയുടെ ഭാര്യാ എന്ത് ചെയുന്നു എന്ന് നോക്കുന്നതിന് പകരം സ്വന്തം ഭാര്യാ എവിടെ പോവുന്നു എന്ത് ചെയുന്നു എന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും .,,,

ഭർത്താവ് തിരിച്ചു വരുന്നതും കാത്ത് ആ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന് സദാചാരകരെ ഭയന്ന് ജീവിക്കുന്ന നന്മയുടെ മനസുള്ള വലിയ ഒരു കൂട്ടം ഇത്താത്ത (ചേച്ചി) മാർ .ഉണ്ട് ചിലർ ചെയ്ത തെറ്റിന്റെ പേരിൽ ഒരാളോട് സംസാരിക്കാൻ പോലും ശ്രദ്ധിച്ചു പേടിച്ചു ജീവിക്കേണ്ടവർ അവരെ നല്ല വശങ്ങൾ കാണാതെ പോവരുതേ അവിഹിതവും ഒളിച്ചോട്ടവും എന്നും പ്രവാസിയുടെ ഭാര്യമാരുടെ കഥയാവുബോൾ തിരിച്ചറിയുക ഈ പാവങ്ങളെ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന ഒരുപാട് ചേച്ചിമാരെ

എഴുതിയത് : നജീബ് കോൽപാടം

LEAVE A REPLY

Please enter your comment!
Please enter your name here