ഇതൊരു അഡൽറ്റ് ഒൺലി പോസ്റ്റ് ആണ് . പറയാൻ ചങ്കൂറ്റം ഉള്ളവർക്ക് വായിക്കാം ഷെയർ ചെയ്യാം

1
658

‘ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ പറ്റുന്ന സമയത്തും പറ്റുന്ന ഇടത്തുമെല്ലാം വെച്ച് ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ട് രതി സുഖങ്ങളിൽ ആറാടി ആർമാദിച്ചാസ്വദിച്ച ശേഷം അതിലെപ്പോഴാണ് പീഡനം കടന്ന് വരുന്നത്..’ശരീരത്തോട് വിരക്തി തോന്നുമ്പോഴോ..അതോ പുതുമ നഷ്ടപ്പെടുമ്പോഴോ..
‘ഞാൻ നിന്നെ വിവാഹം കഴിക്കാം എന്ന വാക്കിന്മേൽ ഉടുതുണി അഴിച്ചു കൊടുക്കുന്നത് പരസ്പര വിശ്വാസത്തിനുമപ്പുറം ശാരീരിക ഇച്ഛകൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴാണ്..
ശരീരം ഇഴുകി ചേരാനും പരസ്പരം ഒന്നായി തീരം തേടാനും ശരീരം വെമ്പൽ കൊള്ളുമ്പോൾ എല്ലാ അതിർ വരമ്പുകളും അവിടെ ലംഘിക്കപ്പെടുന്നു.

‘നേരിട്ട് കാണാനും കൂടാനും കഴിയാതെ വരുമ്പോൾ ഫോണുകളിലൂടെ രതി ആസ്വദിക്കുന്നു അപ്പോഴെല്ലാം ഒളിച്ചു നോക്കുന്ന കണ്ണുകളെയും ഒളിച്ചു കേൾക്കുന്ന ചെവികളെയും പുച്ഛമായിരിക്കും സദാചാര സമൂഹത്തോട് മൊത്തം പുച്ഛം..’വിവാഹം കഴിക്കാം എന്ന വാക്ക് ചിലപ്പോൾ രതിമൂർച്ഛയുടെ ഏതെങ്കിലും ആലസ്യത്തിൽ തളർന്ന് പോകുന്ന ശരീരം പോലെ ദൃഢത നഷ്ടപ്പെട്ടിരിക്കാം..അപ്പോഴാണോ സ്വബോധവും ലിംഗ വ്യത്യാസവും
തിരിച്ചറിയപ്പെടുന്നത്..പ്രതികാര ചിന്ത ഇരയെന്ന നിയമ പരിരക്ഷയിലേക്ക് ഓടിയടുക്കുന്നത്
‘വാക്ക് മാറിയത് പെണ്ണാണെങ്കിൽ അവൻ ഒന്നുമില്ലെങ്കിലും അവളുടെ വിയർപ്പിന്റെ രുചി താൻ അറിഞ്ഞല്ലോ എന്ന സമാധാനത്തിൽ ഒച്ചയും ബഹളവും ഇല്ലാതെ ഒഴിഞ്ഞു പോയേക്കാം കാമകേളികൾ വീഡിയോ എടുത്തിട്ടില്ലെങ്കിൽ എടുത്തിട്ടുണ്ടെകിൽ ചിത്രം പിന്നെയും മാറും.

വാക്ക് മാറിയത് പുരുഷൻ ആണെങ്കിൽ ആണ് അവിടെ പീഡനം കടന്ന് വരുന്നത്..
വിവാഹം കഴിക്കാം എന്ന് പറഞ്ഞ ആൾ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞാൽ അത് വിശ്വാസ വഞ്ചനയുടെ പരിധിയിലെ വരൂ അതിൽ പരസ്പ്പരം കൊടുക്കൽ വാങ്ങലുകൾ നടക്കാത്തത് കൊണ്ട് കോടതിക്കൊ പൊലീസിനോ ഒന്നും ചെയ്യാൻ കഴിയുകയുമില്ല അവൾക്ക് വേറെ ചെക്കനെ കെട്ടുകയും ചെയ്യാം..
അവന് വേറേ പെണ്ണിനേയും..’പക്ഷേ ഉടുതുണി അഴിച്ചു കൊടുത്താൽ പിന്നെ പീഡനമായിട്ട് തന്നെയേ കേസ് കൊടുക്കൂ അതും പെണ്ണാണെങ്കിൽ അങ്ങനെയാണ് പീഡനം കടന്ന് വരുന്നത്..
‘ഇന്ത്യൻ നിയമ വ്യവസ്‌ഥ സ്ത്രീകൾക്ക് കൊടുക്കുന്ന നിയമ സംരക്ഷണം മുതലെടുക്കുകയാണ് ഇത്തരം ആളുകൾ ചെയ്യുന്നത്..’അതിക്രമത്തിന് ഇരയാക്കപ്പെടുന്ന നമ്മുടെ സഹോദരികളെ പോലും സംശയ കണ്ണുകളോടെ സമൂഹം നോക്കി കാണാൻ തുടങ്ങും ഇത്തരം ആളുകളുടെ കപട പീഡന കേസുകൾ കൊണ്ട്..
‘ആയത് കൊണ്ട് പരസ്പര സമ്മതത്തോടെ നടന്ന കേളികൾക്ക് കേസെക്കുമ്പോൾ രണ്ട് പേർക്കെതിരെയും കേസെടുക്കണം.

വാഗ്ദാനങ്ങൾ വിഷയാസക്തിക്ക് വേണ്ടി ഇനിയും കൊടുക്കപ്പെടാം അപ്പോഴെല്ലാം ഉടുതുണി അഴിച്ചു കൊടുത്താൽ പീഡന കഥകൾ ഇനിയും കേട്ടു കൊണ്ടിരിക്കും..’ശരീരം തേടി വരുന്നവനെ പടിക്ക് പുറത്ത് നിർത്തുക പ്രേമത്തിൽ കാമം കടന്ന് വരുന്നത് പ്രണയം കൊണ്ടല്ല അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് അപ്പോൾ താജ്മഹൽ പണിത് തരാം എന്ന് വരെ പറഞ്ഞെന്നിരിക്കും ..കല്യാണം കഴിഞ്ഞിട്ട് നമുക്ക് പണിയാം എന്ന് അപ്പോൾ പറയാനുള്ള ആർജവം കാണിക്കുക..അതല്ല രണ്ട് പേർക്കും പണിഞ്ഞേ തീരൂ എന്നെങ്കിൽ ദയവ് ചെയ്ത ഇരവാദം മുഴക്കാതിരിക്കുകയെങ്കിലും ചെയ്യണം.’പല കാലത്തും പല നേരത്തും കാമന്ധരായ മനുഷ്യ പിശാചുക്കളുടെ ആക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട സഹോദരിമാർക്ക് ഐക്യ ദാർഢ്യവും പിന്തുണയും ഒരിക്കൽ കൂടി പ്രഖ്യാപിച്ചു കൊണ്ട് ഇത്തരം കപട പീഡന കേസുകൾ കൊടുക്കുന്നവരോടുള്ള അനിഷ്ടവും വിയോജിപ്പും അറിയിക്കുകയും ചെയ്യുന്നു.

കടപ്പാട് : അബ്ദുല്ല മേലേതിൽ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here